കണ്ണൂര്‍ വിസിക്ക് മാവോയിസ്റ്റ് വധഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2021 04:56 PM  |  

Last Updated: 23rd December 2021 04:56 PM  |   A+A-   |  

gopinath

ഡോ. ഗോപിനാഥ് രവീന്ദ്രൻ/ ടെലിവിഷൻ ദൃശ്യം

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ വധഭീഷണി. മാവോയിസ്റ്റ് കബനീദളത്തിന്റേതാണ് ഭീഷണി. തപാല്‍വഴിയാണ് വിസിയുടെ ഓഫീസില്‍ ഭീഷണിക്കത്ത് ലഭിച്ചത്. 

വൈസ് ചാന്‍സലറുടെ ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കുമെന്ന് കത്തില്‍ പറയുന്നു. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. 

പ്രിയക്ക് വഴിവിട്ട് നിയമനം നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്.  കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. പൊലീസ് അന്വേഷണം ആരംഭിച്ചു.