സില്‍വര്‍ ലൈന്‍: സിപിഐയ്ക്ക് രണ്ടഭിപ്രായമില്ല; ആശങ്കകള്‍ പരിഹരിക്കും; കാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2021 09:48 PM  |  

Last Updated: 30th December 2021 09:48 PM  |   A+A-   |  

kanam rajendran

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ആശങ്കകള്‍ പരിഹരിച്ചേ സില്‍വര്‍ ലൈന്‍ നടപ്പിലാക്കുകയുള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങള്‍ക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകും. അത് പരിഹരിക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടത്തും. എല്ലാ ഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാവും. ഇപ്പോള്‍ തല്‍ക്കാലം ഇതിന്റെ അലൈന്‍മെന്റ് നിര്‍ണയിക്കാനുള്ള നടപടികള്‍ മുന്നോട്ട് പോവണം. അതിനോട് ജനങ്ങള്‍ സഹകരിക്കണം.

വിഷയത്തില്‍ സിപിഐക്ക് രണ്ട് അഭിപ്രായമില്ല. എല്‍ഡിഎഫിന്റെ അഭിപ്രായമാണ് സിപിഐയ്ക്കുമുള്ളത്. ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങള്‍ക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകും. അത് പരിഹരിക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എതിരഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. അവരെ കൂടെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.