ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; വണ്ടിയ്ക്കടിയിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകൾ; ഡ്രൈവർക്കും ക്ലീനർക്കും ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 08:14 AM |
Last Updated: 02nd February 2021 08:14 AM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: വളാഞ്ചേരിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മറിഞ്ഞ ലോറിക്ക് അടിയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്.
ബംഗളൂരുവിൽ നിന്ന് ഇരുമ്പു കമ്പികളുമായി കൊച്ചിയിലേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാല് മണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.