അയിഷാ പോറ്റി എംഎല്‍എയ്ക്ക് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 09:05 AM |
Last Updated: 05th February 2021 09:05 AM | A+A A- |
അയിഷാ പോറ്റി / ഫയല്‍ ചിത്രം
കൊല്ലം : അയിഷാ പോറ്റി എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അയിഷാ പോറ്റി സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എംഎല്‍എയുടെ ഭര്‍ത്താവ് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയും, പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് എംഎല്‍എയും പരിശോധന നടത്തിയത്.
പരിശോധനയില്‍ പോസിറ്റീവ് ആണെന്നും, എന്നാല്‍ പ്രത്യേകിച്ച് ശാരീരിക അവശതകള്‍ ഒന്നും ഇല്ലെന്നും അയിഷാ പോറ്റി അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അയിഷാ പോറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.