ചർച്ച പരാജയം: കെഎസ്ആർടിസി സമരം തുടങ്ങി, ദീർഘദൂര സർവീസുകൾ മുടങ്ങി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2021 07:01 AM  |  

Last Updated: 23rd February 2021 07:01 AM  |   A+A-   |  

ksrtc

കെഎസ്ആര്‍ടിസി ബസ്/ ഫയല്‍ചിത്രം

 

തിരുവനന്തപുരം:  കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം സംബന്ധിച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങി. സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേതുടർന്നാണ് ഇന്നലെ അർദ്ധരാത്രി മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 

ഐഎൻടിയുസി നേതൃത്വം നൽകുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) ബിഎംഎസ് നേതൃത്വം നൽകുന്ന കേരള ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു സമരത്തിൽ പങ്കെടുക്കുന്നില്ല. 

ഇന്നലെ രാത്രി 12മണിക്ക് സമരം തുടങ്ങിയതിനാൽ ദീർഘദൂര സർവീസുകൾ പലതും വൈകിട്ടോടെ മുടങ്ങി. സമാധാനപരമായാണ് സമരമെന്നും ബസുകൾ തടയില്ലെന്നും യൂണിയനുകൾ അറിയിച്ചു.