മുഖം കാണിക്കാതെ പെൺകുട്ടിയുടെ നഗ്നവീഡിയോ, ബ്ലാക്ക് മെയിൽ ; നാലു യുവാക്കൾ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2021 07:48 AM  |  

Last Updated: 09th January 2021 07:48 AM  |   A+A-   |  

russian lady raped

പ്രതീകാത്മക ചിത്രം

 

കോട്ടയം : യുവാവിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിലായി.  തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ ടി എസ് അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), പുത്തൻപുരയ്ക്കൽ അഭിജിത്ത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അരുൺ പൊലീസ് ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും സൈബർ സുരക്ഷാ ക്ലാസുകൾ  എടുത്തിരുന്നു. 

സമൂഹമാധ്യമങ്ങളിൽനിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി. താഴത്തങ്ങാടി സ്വദേശിയായ യുവാവാണ് പരാതിയുമായി രം​ഗത്തെത്തിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തി. ഇതിൽ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

വിഡിയോ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പണം നൽകണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു. ഭീഷണി വർധിച്ചതോടെയാണ്  പരാതി നൽകിയത്.  ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം യുവാവ് സംഘവുമായി സംസാരിച്ചു. രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിച്ചു. പണം വാങ്ങാൻ എത്തിയ സംഘത്തെ ഡിവൈഎസ്പി  ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.