തിരുവനന്തപുരത്ത് വൃദ്ധ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, അന്വേഷണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th January 2021 04:23 PM  |  

Last Updated: 09th January 2021 04:23 PM  |   A+A-   |  

old lady death

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവല്ലത്ത് വൃദ്ധയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 78 വയസ്സുള്ള ജാന്‍ ബീവിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു. 

സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധക്ക് അയല്‍വാസിയായ ഒരു സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. അയല്‍വാസിയാണ് വൃദ്ധയെ മരിച്ച നിലയില്‍ കണ്ടകാര്യം പൊലീസിനെ അറിയിച്ചത്.