ഇ എസ് ബിജിമോൾ എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

എന്തെങ്കിലും കോവിഡ് ലക്ഷണം ഉണ്ടെങ്കിലും ആൻറിജൻ ടെസ്റ്റ് നടത്തി സെൽഫ് ക്വാറന്റീനിൽ  പ്രവേശിക്കണമെന്നും ബിജിമോൾ ആവശ്യപ്പെട്ടു
ഇ എസ് ബിജിമോള്‍ എംഎല്‍എ / ഫയല്‍ ചിത്രം
ഇ എസ് ബിജിമോള്‍ എംഎല്‍എ / ഫയല്‍ ചിത്രം

ഇടുക്കി : പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾക്ക് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈയാഴ്ച എന്നെ കാണുവാൻ എത്തിയവർ ജാഗ്രത പുലർത്തണം.  എന്തെങ്കിലും കോവിഡ് ലക്ഷണം ഉണ്ടെങ്കിലും ആൻറിജൻ ടെസ്റ്റ് നടത്തി സെൽഫ് ക്വാറന്റീനിൽ  പ്രവേശിക്കണമെന്നും ബിജിമോൾ ആവശ്യപ്പെട്ടു.

ക്വാറന്റീനിൽ  ആയതിനാൽ സന്ദർശകരെ വീട്ടിൽ അനുവദിക്കുന്നതല്ല. എല്ലാരും സഹകരിക്കണം.  എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കുട്ടിക്കാനത്തെ  ഓഫീസുമായി ബന്ധപ്പെടണമെന്നും എംഎൽഎ നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com