പ്രതീക്ഷിച്ചത് നാലു മില്ലി മീറ്റര്‍, പെയ്തത് 101 മി മീ ; ജനുവരിയില്‍ റെക്കോഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമെന്ന് വിദഗ്ധര്‍

സമുദ്ര കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ ഗവേഷകര്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : പതിവിന് വിപരീതമായി സംസ്ഥാനത്ത് ജനുവരിയില്‍ ഇതുവരെ പെയ്തത് റെക്കോഡ് മഴ. കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്തത്. പ്രതീക്ഷിച്ചിരുന്നത് നാലു മില്ലി മീറ്റര്‍ ആയിരുന്ന സ്ഥാനത്താണ് ഈ പെയ്ത്ത്. 

കഴിഞ്ഞ 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ജനുവരിയില്‍ ഇത്ര അധികം മഴ പെയ്തതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളിലും വൈകീട്ട് മഴ ഉണ്ടാകുമെന്നാണ് നിഗമനം.

സമുദ്ര കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ ഗവേഷകര്‍ പറയുന്നു. പസഫിക് സമുദ്രത്തിലുണ്ടായ ലാനിന ( സമുദ്രം തണുക്കുന്നത്) പ്രതിഭാസമാണ് അപ്രതീക്ഷിത കാലാവസ്ഥാമാറ്റത്തിന് വഴി തെളിച്ചത്. 

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഡിസംബര്‍ 31 ന് ഒഴിഞ്ഞുപോയതിന് ശേഷമാണ് അപ്രതീക്ഷിത മഴയ്ക്ക് കളമൊരുങ്ങിയത്. ജനുവരിയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com