കര്‍ഷകര്‍ക്ക് പിന്തുണ ; പാര്‍ലമെന്റിലേക്ക് ഇടതു എംപിമാരുടെ മാര്‍ച്ച്

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷത്തെ 19 പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്നും എംപിമാര്‍ അറിയിച്ചു
ഇടത് എംപിമാരുടെ പ്രതിഷേധ മാര്‍ച്ച് / എഎന്‍ഐ
ഇടത് എംപിമാരുടെ പ്രതിഷേധ മാര്‍ച്ച് / എഎന്‍ഐ

ന്യൂഡല്‍ഹി : ഇടതു എംപിമാര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. സിപിഐ നേതാവ് ബിനോയ് വിശ്വം, കെ കെ രാഗേഷ്, എ എം ആരിഫ്, കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടന്‍ എംപി തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. 

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എംപിമാരുടെ മാര്‍ച്ച്. താങ്ങുവില ഉറപ്പാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. 

കാര്‍ഷിക നിയമത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എംപിമാരായ കെ കെ രാഗേഷും എ എം ആരിഫും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷത്തെ 19 പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്നും എംപിമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com