ജോലിയിൽ പ്രവേശിച്ചതു മുതൽ കടുത്ത ജാതിവിവേചനം, മദ്രാസ് ഐഐടിയിൽ നിന്ന് മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ രാ​ജി​വ​ച്ചു

ഹ്യുമാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ. വി​പി​ൻ പി. ​വീ​ട്ടി​ലാ​ണ് രാ​ജി​വെ​ച്ച​ത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ചെന്നൈ; മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ജാ​തി​വി​വേ​ച​ന​മെ​ന്ന് ആ​രോ​പി​ച്ച് മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ രാ​ജി​വ​ച്ചു. ഹ്യുമാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ. വി​പി​ൻ പി. ​വീ​ട്ടി​ലാ​ണ് രാ​ജി​വെ​ച്ച​ത്. 

ജോലിയിൽ പ്രവേശിച്ച 2019 മുതൽ കടുത്ത ജാതിവിവേചനമാണ് നേരിടുന്നത്. വ്യക്തികളിൽ നിന്നാണ് വിവേചനമെന്നും ഇ-​മെ​യി​ൽ മു​ഖേ​ന വ​കു​പ്പ് മേ​ധാ​വി​ക്ക് അ​യ​ച്ച രാ​ജി​ക്ക​ത്തി​ൽ വി​പി​ൻ പ​റ​യു​ന്നു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ന​ട​ക്കു​ന്ന ജാ​തി​വി​വേ​ച​ന​ത്തെ​കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യ​മി​ക്ക​ണ​മെ​ന്നും വി​പി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എസ് സി, എസ്ടി, ഒബിസി വിഭാ​ഗങ്ങളിലുള്ളവർക്കാണ് ജാതിവിവേചനം നേരിടുന്നത്. 

തന്നെപ്പോലെ ജാതിവിവേചനം നേരിടുന്നവർ പരാതിയുമായി മുന്നോട്ടുവരണമെന്നും വിപിൻ ആവശ്യപ്പെട്ടു. വിപിന്റെ രാജിക്കത്ത് സോഷ്യൽ  മീ‍ഡിയയിൽ വൈറലാവുകയാണ്. 2019 ലാണ് മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിയായ ഫാത്തിമ ലത്തിഫ് അധ്യാപകരുടേയും മാനേജ്മെന്റിന്റേയും മതത്തിന്റെ പേരിലുണ്ടായ വിവേചനങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്തത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയാണ്. അതിനിടെ കാമ്പസിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com