പ്രതിവാര കോവിഡ് വ്യാപന നിരക്ക് ഉയരുന്നു ; മൂന്നാം തരംഗം മുന്‍കൂട്ടി കണ്ട് നടപടി വേണമെന്ന് കേന്ദ്രസംഘം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും സംസ്ഥാനത്ത് പ്രതിവാര കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നു. നാലു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മെയ് പകുതിയോടെ കുറഞ്ഞു തുടങ്ങിയിരുന്ന നിരക്ക് ജൂണ്‍ ആദ്യം മുതല്‍ വീണ്ടും നേരിയ തോതില്‍ കൂടിത്തുടങ്ങി. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമല്ലെന്നും എന്നാല്‍ തുടരണമെന്നുമാണ് ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തിയത്.

മൂന്നാം തരംഗം മുൻകൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം  ആരോഗ്യവകുപ്പിന് നിർദേശം നൽകി. സംസ്ഥാനത്തെ രോഗബാധിതരുടെ സമ്പർക്കപട്ടിക കണ്ടെത്തുന്നത് ശക്തമാക്കണമെന്ന്  നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വന്നാൽ കേസുകൾ കൂടും.

കഴിഞ്ഞ വർഷം ഓണക്കാലത്ത് നൽകിയ ഇളവുകളെത്തുടർന്നായിരുന്നു കേസുകൾ കൂടിയതെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നൽകുന്നു. ഈ വർഷവും ഓണാഘോഷക്കാലത്ത് ഇതേ സാഹചര്യമാകും ഉണ്ടാവുക. കേസുകൾ കൂടാതിരിക്കാൻ നല്ല ജാഗ്രത വേണമെന്നും കേന്ദ്രസംഘം നിർദേശം നൽകി. കേന്ദ്രസംഘം ഇന്ന് കൊല്ലത്തും നാളെ പത്തനംതിട്ടയിലും സന്ദർശനം നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com