കാളയെ കൊമ്പില്‍ കോര്‍ത്ത് കാട്ടാനയുടെ പരാക്രമം ; ഭയന്ന് നാട്ടുകാര്‍

പുന്നയ്ക്കാപ്പള്ളി മത്തായിയുടെ നാലു വയസ്സ് പ്രായമുള്ള കാളയെയാണ് കാട്ടാന കുത്തിക്കൊന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : റബര്‍തോട്ടത്തില്‍ കെട്ടിയിരുന്ന കാളയെ കാട്ടാന കുത്തിക്കൊന്നു. കോട്ടപ്പടി വടക്കും ഭാഗത്ത് കഴിഞ്ഞദിവസം പുലര്‍ച്ചെ നാലുമണിയ്ക്കായിരുന്നു സംഭവം. പുന്നയ്ക്കാപ്പള്ളി മത്തായിയുടെ നാലു വയസ്സ് പ്രായമുള്ള കാളയെയാണ് കുത്തിക്കൊന്നത്. 

കാളയെ ആന കൊമ്പില്‍ കോര്‍ത്ത് ഏറെ ദൂരം കൊണ്ടുപോയി. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആനയെ ഓടിച്ചത്. സംഭവസ്ഥലത്തെത്തിയ വനപാലകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com