കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്

ബൈക്കിന്റെ പിന്നില്‍ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കില്‍ കയറി ഓടിച്ചു പോകുകയായിരുന്നു.
ചേവായൂരില്‍ യുവതിയെ പീഡിപ്പിച്ച പ്രതികള്‍ ടെലിവിഷന്‍ ദൃശ്യം
ചേവായൂരില്‍ യുവതിയെ പീഡിപ്പിച്ച പ്രതികള്‍ ടെലിവിഷന്‍ ദൃശ്യം

കോഴിക്കോട്: ചേവായൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ മാനസിക ദൗര്‍ബല്യമുള്ള യുവതിയെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍  പുറത്ത്. മുണ്ടിക്കല്‍ താഴം ബസ് സ്‌റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

ബൈക്കിന്റെ പിന്നില്‍ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കില്‍ കയറി ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പ്രതികളാണ് കേസിലുള്ളത്.

പീഡനത്തിനു ശേഷം യുവതിയെ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അവശയായ യുവതിയെ ഒരു ഓട്ടോ െ്രെഡവര്‍ വീട്ടിലെത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നു പൊലീസ് സമീപപ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com