സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു 

കോവിഡാന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു
കാട്ടാക്കട ശശി /ഫയല്‍ ചിത്രം
കാട്ടാക്കട ശശി /ഫയല്‍ ചിത്രം

തിരുവനന്തപുരം : സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു. 70 വയസ്സായിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.

കോവിഡാന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംസ്ഥാന ചുമുട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനാണ്.

സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആന്റ്  ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും ആണ്.

മൃതദേഹം രാവിലെ 9 ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com