'പ്രതിഷേധിച്ചവർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചു'; കുറ്റ്യാടിയിൽ അച്ചടക്ക നടപടി, സിപിഎം ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു

കുറ്റ്യാടിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം നടന്നതിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. കുറ്റ്യാടിയിലെ ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു
കുറ്റ്യാടിയിൽ നടന്ന പരസ്യപ്രതിഷേധം / ചിത്രം : ടിപി സൂരജ് ( ന്യൂ ഇന്ത്യൻ എക്സ്പ്രസ്)
കുറ്റ്യാടിയിൽ നടന്ന പരസ്യപ്രതിഷേധം / ചിത്രം : ടിപി സൂരജ് ( ന്യൂ ഇന്ത്യൻ എക്സ്പ്രസ്)

കോഴിക്കോട്: കുറ്റ്യാടിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം നടന്നതിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. കുറ്റ്യാടിയിലെ ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു. ചുമതല അഡ്‌ഗോഹ് കമ്മിറ്റിയെ ഏൽപ്പിച്ചു. പരസ്യമായ പാർട്ടി വിരുദ്ധ പ്രകടനം നടത്തി, വോട്ട് ചോർച്ച തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഏര്യ കമ്മിറ്റി അംഗങ്ങളായ കെ പി ചന്ദ്രി, ടി കെ മോഹൻദാസ് എന്നിവരെ പുറത്താക്കി. ജില്ല കമ്മിറ്റിയുടെതാണ് നടപടി. 

സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള പാർട്ടി തീരുമാനത്തിന് എതിരെ രണ്ട് തവണ പ്രകടനം നടത്തിയ കുറ്റ്യാടി ലോക്കൽ കമ്മിറ്റി നപടി വിവാദമായിരുന്നു. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. 

എന്നാൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് വേണ്ടി രംഗത്തെത്തിയവർ തന്നെ അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. കുറ്റിയാടിയിൽ 42വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചതെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com