തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ല, താന്‍ മത്സരിക്കുമെന്ന് പത്രത്തില്‍ വാര്‍ത്ത നല്‍കി; എഐടിയുസി ജില്ലാ സെക്രട്ടറിക്ക് താക്കീത്

സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ മത്സരിച്ച നെടുമങ്ങാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്ന എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാറിന് താക്കീത്
മീനാങ്കല്‍ കുമാര്‍/ഫെയ്‌സ്ബുക്ക്‌
മീനാങ്കല്‍ കുമാര്‍/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ മത്സരിച്ച നെടുമങ്ങാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്ന എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാറിന് താക്കീത് നല്‍കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവിന്റെ തീരുമാനം.

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മീനാങ്കല്‍ കുമാര്‍, ചുമതല നല്‍കിയ അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ പ്രവര്‍ത്തനത്തിന് പോകാതിരുന്നതിനാണ് നടപടി. സി ദിവാകരന്‍, മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ പങ്കെടുത്ത ജില്ലാ എക്‌സിക്യുട്ടീവിലാണ് തീരുമാനമുണ്ടായത്.

നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ എക്‌സിക്യുട്ടീവിന്റെ തീരുമാനം. നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി തന്നെ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പത്രങ്ങളില്‍ പേര് നല്‍കിയതു സംബന്ധിച്ച് നേരത്തെ കമ്മറ്റിയില്‍ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. താക്കീത് 22 ന്  നടക്കുന്ന ജില്ലാ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com