പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു, സ്വാധീനിക്കാന്‍ ശ്രമിച്ചു; എ കെ ശശീന്ദ്രന് എതിരെ യുവതിയുടെ മൊഴി

പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ കെ ശശീന്ദ്രന് എതിരായ ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം


കൊല്ലം: പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ കെ ശശീന്ദ്രന് എതിരായ ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു. 

മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരെയും പൊലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. 

ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com