'ഒച്ചുരഹിത ഗ്രാമം'; ഒരു നാട് മുഴുവന്‍ രാത്രി ഒച്ചിനെ പിടിക്കാനിറങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2021 07:47 PM  |  

Last Updated: 02nd June 2021 07:47 PM  |   A+A-   |  

aafrican_snail

ഗ്രാമവാസികള്‍ ഒച്ചിനെ പിടിക്കാനിറങ്ങിയപ്പോള്‍

 

മുഹമ്മ: കൃഷി നശിപ്പിക്കുന്ന ഒച്ചുകളെ നശിപ്പിക്കാന്‍ ഒരു ഗ്രാമം മുഴുവന്‍ ഇറങ്ങുന്നു. മുഹമ്മ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡിലാണ് ഒച്ചു രഹിത ഗ്രാമം പദ്ധതിക്ക് ആരംഭിച്ചിരിക്കുന്നത്.ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചുവരെ നീണ്ടു നില്‍ക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങളാണ് ന നടത്തുന്നത്. രാത്രി 8.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ വാര്‍ഡിലെ മുഴുവന്‍ വീട്ടുകാരും ഒരേസമയം ആഫ്രിക്കന്‍ ഒച്ചുകളെ പിടിച്ച് നശിപ്പിക്കും. 

ഒരു ബക്കറ്റില്‍ ഉപ്പ് ലായനി കലക്കി ഒച്ചിനെ പിടിച്ചു ലായനിയില്‍ ഇട്ട് പിറ്റേ ദിവസം കുഴിച്ചിടുകയാണ് ചെയ്യുന്നത്. ആവശ്യമായ ഉപ്പ് മുഴുവന്‍ വീടുകളിലും സൗജന്യമായി എത്തിച്ചു നല്‍കി. കര്‍ഷകര്‍ക്കും വലിയ ശല്യമായി മാറുന്ന പശ്ചാത്തലത്തിലാണ് ഒച്ചുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നത്.