37 ദിവസത്തിനുള്ളില്‍ 21 തവണ കൂട്ടി; പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധന ഉടനടി അവസാനിപ്പിക്കുക; സിപിഎം

വന്‍കിട കോര്‍പ്പറേറ്റുകളുമായുള്ള ബി.ജെ.പിയുടെകൂട്ടുക്കച്ചവടമാണ്ഇതിന് കാരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോഴും ഒരുകുലുക്കവുമില്ലാതെ പെട്രോളിന്റെയും ഡീസലിന്റെയുംവില നിത്യേന കൂട്ടുന്ന കേന്ദ്ര നടപടിക്കെതിരെഅതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘന്‍. പ്രീമിയം പെട്രോളിന്റെവിലകേരളത്തില്‍ലിറ്ററിന് നൂറുരൂപ കടന്നിരിക്കുകയാണ്.  ഈ നില തുടര്‍ന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകടക്കും. കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. തങ്ങള്‍ എന്തുംചെയ്യും ആരും ചോദ്യം ചെയ്യരുതെന്ന നരേന്ദ്രമോദിസര്‍ക്കാരിന്റെ ധിക്കാരമാണ്ഇതിന് പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു

ജനങ്ങളുടെ നിസഹായവസ്ഥമുതലെടുത്താണ് ഈ കൊള്ള തുടരുന്നത്. വില വര്‍ദ്ധനയ്‌ക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. സാധാരണക്കാരെചവിട്ടിമെതിച്ച്‌കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിയ്ക്കാന്‍ ബി.ജെ.പിക്ക് മാത്രമേകഴിയൂ. ഇത്രയേറെ പ്രതിഷേധം ഉയര്‍ന്നിട്ടും ഇന്ധനവില വര്‍ദ്ധനവിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രിയോ ധനമന്ത്രി നിര്‍മലസീതാരാമനോ തയ്യാറായിട്ടില്ല. വന്‍കിട കോര്‍പ്പറേറ്റുകളുമായുള്ള ബി.ജെ.പിയുടെകൂട്ടുക്കച്ചവടമാണ്ഇതിന് കാരണം.

ബി.ജെ.പിയുടെതീവെട്ടിക്കൊള്ളയ്‌ക്കെതിരെശക്തമായി ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസുംതയ്യാറല്ല. ജനങ്ങളെ പൊറുതിമുട്ടിക്കുന്നതില്‍ഇരുകൂട്ടര്‍ക്കുംഒരേ മനോഭാവമാണെന്നതിന് ഇത്‌തെളിവാണ്. ഇത് തുറന്നുകാട്ടാനുംവില വര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com