തൃശൂരിലെ പാറമടയില്‍ സ്‌ഫോടനം; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 09:11 PM  |  

Last Updated: 21st June 2021 09:11 PM  |   A+A-   |  

blast

പ്രതീകാത്മക ചിത്രം

         
തൃശൂര്‍: തൃശൂര്‍ വാഴക്കോട്ടെ പാറമടയില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാറമട ഉടമയുടെ സഹോദരന്‍ അബ്ദുള്‍ നൗഷാദാണ് മരിച്ചത്. 

പാറപൊട്ടിക്കാന്‍ സൂക്ഷിച്ചിരുന്ന തോട്ടകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റേതാണ് ക്വാറി. അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.