രാത്രിയില്‍ പെണ്‍വേഷത്തില്‍; വിചിത്ര ന്യായവുമായി യുവാവ്‌; നാട്ടുകാര്‍ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2021 12:19 PM  |  

Last Updated: 27th June 2021 12:19 PM  |   A+A-   |  

kerala police

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: രാത്രിയില്‍ പെണ്‍വേഷം കെട്ടിനടന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. തൈക്കാട്ടുശേരി നഗരി സ്വദേശിയെയാണ് പൊലീസില്‍ ഏല്‍പിച്ചത്. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ മാക്കേക്കടവ് ജങ്ഷനിലെത്തിയത്. 

നാട്ടുകാരില്‍ ചിലര്‍ കാര്യങ്ങള്‍  ചോദിച്ചപ്പോള്‍, വൈക്കത്തുനിന്നു വരികയാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയതാണെന്നും അറിയിച്ചു. തുടര്‍ന്ന്  രാത്രിതന്നെ യുവാവിനെ പൊലീസ് വീട്ടില്‍ കൊണ്ടുവിട്ടു.