വാട്‌സ്ആപ്പ് നിരോധിക്കണം: ഹൈക്കോടതി ഹര്‍ജി തള്ളി

വാട്‌സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വാട്‌സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ ഐടി നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ ഈ ഹര്‍ജിക്ക് പ്രസക്തിയില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി.

കുമളി സ്വദേശി ഓമനക്കുട്ടനാണ് വാട്‌സ്ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. വാട്‌സ്ആപ്പിന് സ്വകാര്യത സംരക്ഷിക്കാന്‍ സംവിധാനമില്ല. പുതിയ ഐടി ചട്ടത്തില്‍ വാട്‌സ്ആപ്പിനെ ഉള്‍പ്പെടുത്താന്‍ ഇടപെടണം. കേന്ദ്ര ഐ ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് നിരോധിക്കണം എന്നതായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം. 

എന്നാല്‍ പുതിയ ഐടി നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. സമൂഹമാധ്യമങ്ങളെ ഒന്നടങ്കം നിയന്ത്രിക്കുന്നതിന് സമഗ്രമായ നയത്തിന് രൂപം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com