സൗദിയിൽ ട്രെയിലർ താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 09:56 PM |
Last Updated: 02nd March 2021 09:56 PM | A+A A- |
നിതീഷ്
റിയാദ്: സൗദി അറേബ്യയിൽ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ട്രക്കിന്റെ ഡ്രൈവറായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീതിഷ് ആണ് മരിച്ചത്. തലസ്ഥാനമായ റിയാദിൽ 850 കിലോമീറ്റർ അകലെയുള്ള അൽഹന എന്ന സ്ഥലത്തായിരുന്നു അപകടം.
അൽ ബാഹയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു നിതീഷ്. റോഡിലെ ഡിവൈഡർ തകർത്ത് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം നിംറ ജനറൽ ആശുപത്രിയിൽ.