ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പൊതുവേദിയില്‍ മറുപടി പറയണം; ശബരിമലയില്‍ സര്‍ക്കാര്‍ അതിക്രമം കാണിച്ചു: അമിത് ഷാ

പുതിയ കേരളം ബിജെപിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ചിത്രം: ബിജെപി കേരളം,ട്വിറ്റര്‍
ചിത്രം: ബിജെപി കേരളം,ട്വിറ്റര്‍

തിരുവനന്തപുരം: പുതിയ കേരളം ബിജെപിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതീപ്രവേശന വിഷയവും ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളും അദ്ദേഹം പരാമര്‍ശിച്ചു. അയ്യപ്പ ഭക്തരോട് സര്‍ക്കാര്‍ അതിക്രമം കാണിച്ചു. ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. സര്‍ക്കാരിന്റെ താത്പര്യം അനുസരിച്ചല്ല. സര്‍ക്കാര്‍ അതിക്രമം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചെന്നും അമിത് ഷാ ആരോപിച്ചു. 

സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാല്‍ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യുഡിഎഫ് വരുമ്പോള്‍ സോളാര്‍ ആണെങ്കില്‍ എല്‍ഡിഎഫ് വരുമ്പോള്‍ ഡോളര്‍ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി ഉത്തരം പൊതുവേദിയില്‍ പറയണം. സ്വര്‍ണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രി തുറന്നുപറയണം. പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ പങ്കെടുത്തിരുന്നോ? കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണത്തിലും പൊതുവേദിയില്‍ മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com