ഗണേഷ് കുമാറിന് കോവിഡ്;  പ്രചാരണം ഏറ്റെടുത്ത് ബാലകൃഷ്ണപിളള

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2021 10:21 PM  |  

Last Updated: 12th March 2021 08:25 AM  |   A+A-   |  

kb_ganesh_kumar

കെബി ഗണേഷ് കുമാര്‍ / ചിത്രം ഫെയ്‌സ്ബുക്ക്‌

 

കൊല്ലം: നിയമസഭാ തെരഞ്ഞെടപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ  സ്ഥാനാര്‍ഥി കെബി ഗണേഷ്‌കുമാര്‍.  കോവിഡ് പോസിറ്റീവായതാണ് ഗണേഷ് കുമാറിന് വിനയായത്. 
എന്നാല്‍ ആശുപത്രി കിടക്കയിലുളള സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ ബാലകൃഷ്ണപിളളയാണ് മകന്റെ പ്രചാരണരംഗത്തുള്ളത്. 

നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേഷ്‌കുമാര്‍. സ്ഥാനാര്‍ഥിയ്ക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. കോാവിഡ് പോസിറ്റിവായ  ഗണേഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടാം തവണത്തെ പരിശോധനയിലും കോവിഡ് പോസിറ്റിവ് ആയതോടെ ഈ മാസം പതിനേഴാം തീയതി വരെ നിരീക്ഷണത്തില്‍ തുടരേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ച് മകന് വോട്ടു തേടി അച്ഛന്‍ ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.