കുളത്തിൽ കുളിക്കാനിറങ്ങി; ആലുവയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കുളത്തിൽ കുളിക്കാനിറങ്ങി; ആലുവയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 13 വയസുള്ള രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. എലഞ്ഞി കുളത്തിലാണ് കുട്ടികൾ  കുളിക്കാനിറങ്ങിയത്. കുന്നത്തേരി സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫർദ്ദിൻ എന്നിവരാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. 

15 കുട്ടികൾ ഒരുമിച്ച് കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com