കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ ; സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലെന്ന് ജോസ് കെ മാണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2021 10:43 AM |
Last Updated: 12th March 2021 10:43 AM | A+A A- |
ജോസ് കെ മാണി / ടെലിവിഷന്‍ ചിത്രം
കോട്ടയം : കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ജോസ് കെ മാണി. പ്രാദേശികമായ എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കും. പ്രാദേശിക തലത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഇന്നലെയും പാര്‍ട്ടി നേതാക്കന്മാരും സിപിഎമ്മിലെ പ്രാദേശിക, സംസ്ഥാന നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇത്തരം എതിര്‍പ്പുകള്‍ പല സ്ഥലങ്ങളിലും ഉണ്ടാകും. അത് പരിഹരിച്ചാല്‍ പിന്നെ ഒറ്റക്കെട്ടായാണ് നേരിടുക. സിപിഎം നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കില്‍ സീറ്റ് തരില്ലല്ലോ. അവര്‍ തന്ന 13 സീറ്റിലുള്ളതാണ് കുറ്റ്യാടിയും.
കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് ഇഖ്ബാല്‍ തന്നെയാണ്. ഇഖ്ബാല്‍ അല്ലാതെ വേറെയാര് എന്ന് ജോസ് കെ മാണി ചോദിച്ചു. പ്രശ്‌നം പരിഹരിച്ചശേഷം സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.