വടകരയില്‍ കെകെ രമ തന്നെ; പോരാട്ടം മുറുകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2021 07:40 PM  |  

Last Updated: 15th March 2021 07:40 PM  |   A+A-   |  

kk_remagvhgfhg

ഫയല്‍ ചിത്രം

 

കോഴിക്കോട്: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വടകരയില്‍ കെകെ രമ  ആര്‍എംപി സ്ഥാനാര്‍ഥിയാകും. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ യുഡിഎഫ് പിന്തുണയോടാകും ജനവിധി തേടുക.

കെകെ രമ മത്സരിക്കാന്‍ ഇല്ലെന്ന് അറിയിച്ചതോടെ വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആര്‍എംപിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്നും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അറിയിച്ചിരുന്നു. 

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും. ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 93ആയി. യുഡിഎഫിന്റെ പ്രകടനപത്രികശനിയാഴ്ച പുറത്തിറക്കും