'ഇതിഹാസപുരുഷന്‍'; ഗുരു ചേമഞ്ചേരിയെ അനുസ്മരിച്ച് മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2021 05:02 PM  |  

Last Updated: 15th March 2021 05:02 PM  |   A+A-   |  

guru

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ - നരേന്ദ്രമോദി / ചിത്രം ഫെയ്‌സ്ബുക്ക്

 

കൊച്ചി: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സംസ്‌കാരത്തോടും ആത്മീയതയോടുമുള്ള അദ്ദേഹത്തിന്റെ ആവേശം ഇതിഹാസതുല്യമായിരുന്നു. ക്ലാസിക്കല്‍ ഡാന്‍സിലേക്ക് പുതിയതലമുറയെ സന്നിവേശിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് മഹത്തരമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. 105 വയസായിരുന്നു. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.  

കഥകളി, നൃത്തം, കേരള നടനം തുടങ്ങിയ വൈവിധ്യമായ കലാ മേഖലകളില്‍ അസാമാന്യമായ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു കുഞ്ഞിരാമന്‍ നായരുടേത്.1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചു. കഥകളിയിലെ മഹത്തായ സംഭാവനകള്‍ക്ക് 2001 ല്‍ കേരള കലാമണ്ഡലം അവാര്‍ഡ്, 2017ല്‍ പദ്മശ്രീ പുരസ്‌കാരവും ലഭിച്ചു