മുഖ്യമന്ത്രിയുടെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച് നഗരസഭ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 12:35 PM  |  

Last Updated: 17th March 2021 12:35 PM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍/ ഫയല്‍ ചിത്രം

 

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് അനുമതി നിഷേധിച്ചു. യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭയാണ് എല്‍ഡിഎഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ചത്. 

ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം നടത്താന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് നഗരസഭ സെക്രട്ടറി അറിയിച്ചത്. ഗതാഗതം തടസ്സപ്പെടുമെന്നാണ് നഗരസഭ അധികൃതര്‍ നല്‍കിയ വിശദീകരണം.