ഓടിക്കൊണ്ടിരിക്കെ ടയര്‍ ഊരിത്തെറിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 10:03 PM  |  

Last Updated: 18th March 2021 10:03 PM  |   A+A-   |  

pinarayi

പിണറായി വിജയന്‍

 

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി വാഹനം അപകടത്തില്‍പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.

പാലക്കാട് പട്ടാമ്പി കൊപ്പത്തിന് സമീപമാണ് അപകടം. മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് പാലക്കാടേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.