പിണറായി പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചു, ഗതാഗതക്കുരുക്കുണ്ടാകുമെന്ന് വിശദീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2021 06:45 AM |
Last Updated: 18th March 2021 06:45 AM | A+A A- |
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നു/ ഫയല്‍
കോഴിക്കോട്; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് പൊതുപരിപാടിക്ക് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ. ഗതാഗതക്കുരുക്കുണ്ടാകുമെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. കൊടുവള്ളി നഗരസഭാ ബസ്റ്റാന്‍ഡിലാണ് പരിപാട് നടത്താനിരുന്നത്. എന്നാല്‍ ഇവിടെ അനുമതി നല്‍കാനുള്ള ബൈലോ നിലവിലില്ലെന്നാണ് നഗരസഭ നല്‍കുന്ന വിശദീകരണം. പരിപാടിക്ക് അനുമതി നല്‍കിയാല്‍ ഗതാഗതക്കുരുക്കുണ്ടാകുമെന്നും കൊടുവള്ളി നഗരസഭ സെക്രട്ടറി പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് നല്‍കിയ കത്തിലാണ് വിശദീകരണം.