പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ: എം കെ മുനീര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. എന്നാല്‍ ആ രഹസ്യം ബാലശങ്കറിന്റെ ആരോപണത്തോടെ പുറത്തായി. ഇതോടെ ധാരണ പൊളിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിറ്റിങ് സീറ്റില്‍ നിന്ന് മാറി മത്സരിക്കുന്നതില്‍ ആശങ്കയില്ലെന്ന് മുനീര്‍ പറഞ്ഞു. കൊടുവള്ളിയില്‍ എല്‍ഡിഎഫിന്റെ കാരാട്ട് റസാഖിനെതിരെയാണ് മുനീര്‍ മത്സരിക്കുന്നത്. കഴിഞ്ഞതവണ കോഴിക്കോട് സൗത്തില്‍ നിന്നാണ് മുനീര്‍ ജയിച്ചത്.

മുസ്ലിം ലീഗ് മത്സരിക്കുന്ന 27 സീറ്റിലും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. എല്ലാ പോസ്റ്ററുകളും ഒട്ടിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. അന്നാണ് ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടിയത്. 1987 മുതല്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നാണ് ദിനേശ് നാരായണന്റെ പുസ്തകത്തില്‍ പറയുന്നത്. അത് എപ്പോഴും ഉള്ളതാണെന്നും  മുനീര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com