കുടുംബങ്ങൾക്ക് 6000 രൂപ, ശബരിമല നിയമനിർമ്മാണം; വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 06:45 AM  |  

Last Updated: 20th March 2021 07:03 AM  |   A+A-   |  

udf leaders

പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. വമ്പൻ പ്രഖ്യാപനങ്ങളുമായിട്ടാകും പ്രകടന പത്രിക പുറത്തിറക്കുക. പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം തുടങ്ങിയവ പ്രകടനപത്രികയിൽ ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു.

റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കുമെന്നുള്ള വാഗ്ദാനങ്ങളും പ്രകടനപത്രികയുടെ കരടിൽ വ്യക്തമാക്കിയിരുന്നു. ക്ഷേമപെൻഷൻ, കിറ്റ് എന്നിവയിലും വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത്. ശശി തരൂരിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങൾ സ്വരൂപിച്ചത്. 

ഇന്നലെ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങിയിരുന്നു. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്.