മുതിര്‍ന്ന സിപിഐ നേതാവ് സി എ കുര്യന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 07:27 AM  |  

Last Updated: 20th March 2021 07:28 AM  |   A+A-   |  

cpi_leader_c_a_kurian

സി എ കുര്യന്‍

 

മൂന്നാര്‍: സിപിഐ നേതാവും, മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന്‍(88) അന്തരിച്ചു. മൂന്നാറില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് നിന്ന് എംഎല്‍എയായി. 

എഐടിയുസിയുടെ അമരക്കാരന്‍ എന്ന നിലയില്‍ പേരെടുത്ത നേതാവാണ് വിടവാങ്ങുന്നത്. പത്താം കേരള നിയമസഭയിലെ ഡെപ്യൂട്ട് സ്പീക്കറായിരുന്നു അദ്ദേഹം. നിലവില്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. 

1960 മുതലാണ് സി എ കുര്യന്‍ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാകുന്നത്. 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച അദ്ദേഹം 1977ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്നാണ് അഞ്ചാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ 1980-82ലും, 1996-2010ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ച് എത്തി.