വികസന കാര്യത്തിൽ പിണറായിയെ വിശ്വാസം, ഇടതു സർക്കാർ സഹായിച്ചു; അനിൽ അക്കര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 08:13 AM  |  

Last Updated: 20th March 2021 08:13 AM  |   A+A-   |  

anil_akkara pinarayi

പിണറായി വിജയൻ, അനിൽ അക്കര/ ഫേയ്സ്ബുക്ക്

 

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതു സർക്കാരിനേയും പ്രശംസിച്ച് യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര. വികസന കാര്യത്തിൽ പിണറായിയെ വിശ്വാസമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരിയെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദത്തിലും അനിൽ അക്കര പ്രതികരിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ താൻ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആരോപണം തെളിയിച്ചാൽ സ്വന്തം കിടപ്പാടം വിട്ടുനൽകാൻ താൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. 

വടക്കാഞ്ചേരിയിൽ നിന്ന് വീണ്ടും ജനവിധി തേടുകയാണ് അനിൽ അക്കര. സിപിഎമ്മിന്റെ സേവ്യർ ചിറ്റിലപ്പിള്ളിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.