ശോഭാ സുരേന്ദ്രന്റെ 'പൂതന' പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 07:24 AM  |  

Last Updated: 23rd March 2021 07:24 AM  |   A+A-   |  

Sobha Surendran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ നടത്തിയ പൂതന പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻറെ സൽപേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭാ സുരേന്ദ്രൻറെ ഈ പ്രസ്താവനയെന്നാണ് പരാതിയുടെ ഉള്ളടക്കം. 

എന്നാൽ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. പരാമർശത്തിൽ നിന്നു പിന്നോട്ടു പോകാൻ തയ്യാറല്ലെന്നു വ്യക്തമാക്കിയ ശോഭാ സുരേന്ദ്രൻ കടുത്ത ആരോപണങ്ങളിലേക്ക് കടക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രൻറെ പ്രസ്താവനയെ ന്യായീകരിച്ചു.  കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് സുരേഷ് ഗോപി നടത്തിയത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്ത് സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്പോരും തുടരുകയാണ്.