ഏപ്രില്‍ ആറിന് പൊതു അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 07:42 AM  |  

Last Updated: 25th March 2021 07:42 AM  |   A+A-   |  

kerala election

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഏപ്രില്‍ 6ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാണിജ്യ  സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടുകൂടിയ അവധി ആയിരിക്കും. കാഷ്വല്‍ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധി നല്‍കും.