'പിണറായി വീട്ടുമുറ്റത്ത്'; പുതിയ പ്രചാരണതന്ത്രവുമായി സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 07:24 PM  |  

Last Updated: 26th March 2021 07:24 PM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍ ചിത്രം /ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമിട്ടിറങ്ങുന്ന സിപിഎം പ്രചാരണരംഗത്ത് പുതിയ തന്ത്രം മെനയുന്നു. സംസ്ഥാനത്ത് വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. പൊതുയോഗങ്ങള്‍ അവസാനിച്ച ശേഷം ഏപ്രില്‍ ഒന്ന് മുതലാണ് സിപിഎം നേതാക്കള്‍ വീട്ടുമുറ്റങ്ങളില്‍ പ്രചാരണത്തിന് എത്തുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികള്‍ നാളെ തുടങ്ങും. കുടുംബ യോഗങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ താഴേ തട്ടിലേക്ക് പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്.