എങ്ങനെ ഈ കൈത്തെറ്റ് പറ്റി ?, അചിന്തനീയം, അവിശ്വസനീയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജെപിയുമായി എന്തെങ്കിലും തരത്തില്‍ ധാരണയുണ്ടാക്കി ഒരു വോട്ടും കോണ്‍ഗ്രസ് വാങ്ങില്ല
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം


തിരുവനന്തപുരം : കോ-ലീ-ബീ സഖ്യം എന്ന ആരോപണം മുഖ്യമന്ത്രി ഉയര്‍ത്തുന്നത് വിഷയദാരിദ്ര്യം മൂലമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നാലു ദശാബ്ദക്കാലം കേരള പൊതുസമൂഹം ചര്‍ച്ച നടത്തി നിരാകരിച്ച, വസ്തുതയില്ലാത്ത, സത്യവിരുദ്ധമായ, തെളിയിക്കാന്‍ കഴിയാത്ത ആരോപണം മാത്രമാണത്. ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ മുഖമാണ് തലശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഷംസീര്‍. ആ ഷംസീറിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

ബിജെപിയുമായി കോണ്‍ഗ്രസിന് ഒരു ധാരണയുമില്ല. ബിജെപിയുമായി എന്തെങ്കിലും തരത്തില്‍ ധാരണയുണ്ടാക്കി ഒരു വോട്ടും കോണ്‍ഗ്രസ് വാങ്ങില്ല. ബിജെപി ഒഴികെയുള്ള മതേതര വോട്ടുകള്‍ സ്വീകരിക്കും. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറെ പിന്തുണയ്ക്കണമെന്ന തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍, സുരേഷ് ഗോപിയുടെ പ്രസ്താവന രാഷ്ട്രീയപരിചയക്കുറവ് കാരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തിലും മുല്ലപ്പള്ളി പ്രതികരിച്ചു. ആര്‍എസ്എസ് നേതൃത്വമാണ് അക്കാര്യം സൂക്ഷ്മമായി പരിശോധിക്കാറ്. അത്രയും കൃത്യതയോടു കൂടിയാണ് നോമിനേഷന്‍ കൊടുക്കാറ്. പിന്നെ എങ്ങനെ ഈ കൈത്തെറ്റ് പറ്റി ?. അചിന്തനീയം, അവിശ്വസനീയം എന്നാണ് അതേക്കുറിച്ച് തനിക്ക് പറയാനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com