ഇടതുതരംഗം തുണച്ചില്ല; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തോറ്റു

പിസി വിഷ്ണുനാഥിനോട് ആറായിരത്തില്‍പ്പരം വോട്ടിനാണ്  മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം
kundara2
kundara2

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുതരംഗം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ തുണച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിനോട് ആറായിരത്തില്‍പ്പരം വോട്ടിനാണ് കുണ്ടറ മണ്ഡലത്തില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം. മത്സരിച്ച മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്. 

മന്ത്രിമാരില്‍ കെകെ ശൈലജയക്കാണ് ഏറ്റവും വലിയ ഭൂരിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയനും റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. മന്ത്രി കെടി ജലീലും അവസാനനിമിഷം വരെ പിന്നിലായിരുന്നെങ്കിലും വിജയം ജലീലിനൊപ്പം നിന്നു.

കൊല്ലം ജില്ലയില്‍ കുണ്ടറയും കരുനാഗപ്പള്ളിയുമാണ് ഇടതുപക്ഷത്തിന് നഷ്ടമായത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മുഴുവന്‍ സീറ്റിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ് സിആര്‍ മഹേഷിനാണ് വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com