ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇ-പാസ്സ്: അപേക്ഷ അംഗീകരിച്ചാല്‍ എസ്എംഎസ് വഴി അറിയാം

ലോക്ക്ഡൗണില്‍ അവശ്യ സര്‍വീസുകള്‍ക്ക് പുറത്തിറങ്ങാനുള്ള ഇ-പാസ്സ് അപേക്ഷ അംഗീകരിച്ചാല്‍ ഇനി മുതല്‍ ഫോണില്‍  എസ്എംഎസ്സും  ലഭിക്കും



തിരുവനന്തപുരം: ലോക്ക്ഡൗണില്‍ അവശ്യ സര്‍വീസുകള്‍ക്ക് പുറത്തിറങ്ങാനുള്ള ഇ-പാസ്സ് അപേക്ഷ അംഗീകരിച്ചാല്‍ ഇനി മുതല്‍ ഫോണില്‍  എസ്എംഎസ്സും  ലഭിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  അനുമതി ലഭിച്ചതായ യാത്ര പാസ് ഡൗണ്‍ലോഡ് ചെയ്‌തോ, സ്‌ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. 

യത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ യാത്രാപാസ്സ് നല്‍കാന്‍ പാടുള്ളുവെന്ന് പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. അപേക്ഷകളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഇത്രയും പേര്‍ക്ക് പാസ്സ് നല്‍കുന്നത് ലോക്ക്ഡൗണ്‍ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com