സത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാം; അപ്പപ്പോള്‍ നടപടിയെന്ന് വനിതാ കമ്മീഷന്‍

സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍
എംസി ജോസഫൈന്‍ /ഫയല്‍ ഫോട്ടോ
എംസി ജോസഫൈന്‍ /ഫയല്‍ ഫോട്ടോ

തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് അപ്പപ്പോള്‍തന്നെ നടപടി ഉണ്ടാകുമെന്ന് എംസി ജോസഫൈന്‍ പറഞ്ഞു.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷന്‍ ഈ സൗകര്യം വീണ്ടും ഒരുക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. 

ടെലഫോണ്‍ നമ്പറുകള്‍ ചുവടെ

തിരുവനന്തപുരം 9495124586, 9447865209
കൊല്ലം 99957 18666, 94951 62057, 94470 63439  
പത്തനംതിട്ട 9847528017  
ആലപ്പുഴ 9446455657
കോട്ടയം 94965 72687, 80754 99480 
ഇടുക്കി 9645733967, 7025148689 
എറണാകുളം 9495081142, 9746119911 
തൃശ്ശൂര്‍ 9526114878, 9539401554 
പാലക്കാട് 7907971699 
മലപ്പുറം 7736152307 
കോഴിക്കോട് 9947394710 
വയനാട് 9745643015, 9496436359 
കണ്ണൂര്‍ 73565 70164 
കാസര്‍ഗോഡ് 9539504440, 9072392951.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com