64 വര്‍ഷത്തെ കാത്തിരിപ്പ്; സിപിഐയില്‍ ഒരു പെണ്‍ മന്ത്രി; ടീം പിണറായിയില്‍ മൂന്നു വനിതകള്‍; ചരിത്രം

കഴിഞ്ഞതവണത്തേത് പോലെ സിപിഎം രണ്ടുപേര്‍ക്ക് അവസരം നല്‍കിയപ്പോള്‍, നാല് മന്ത്രിസ്ഥാനങ്ങളില്‍ ഒരെണ്ണം വനിതയ്ക്ക് നല്‍കി സിപിഐ ചരിത്രം കുറിച്ചിരിക്കുകയാണ്
ജെ ചിഞ്ചുറാണി, വീണ ജോര്‍ജ് ,ആര്‍ ബിന്ദു
ജെ ചിഞ്ചുറാണി, വീണ ജോര്‍ജ് ,ആര്‍ ബിന്ദു


ണ്ടാം പിണറായി മന്ത്രിസഭയില്‍ മൂന്ന് വനിതാ മന്ത്രിമാര്‍. ഡോ. ആര്‍ ബിന്ദു, വീണ ജോര്‍ജ്, ജെ ചിഞ്ചുറാണി എന്നിവരാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞതവണത്തേത് പോലെ സിപിഎം രണ്ടുപേര്‍ക്ക് അവസരം നല്‍കിയപ്പോള്‍, നാല് മന്ത്രിസ്ഥാനങ്ങളില്‍ ഒരെണ്ണം വനിതയ്ക്ക് നല്‍കി സിപിഐ ചരിത്രം കുറിച്ചിരിക്കുകയാണ്. 

ജെ ചിഞ്ചുറാണി

ഒന്നാം ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മയ്ക്ക് ശേഷം സിപിഐയില്‍ ഒരു വനിതാ മന്ത്രിയുണ്ടായിട്ടില്ല. 64 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്, രാജ്യത്തെ പ്രായംചെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മന്ത്രിസഭയിലേക്ക് ഒരു  വനിതാ പ്രതിനിധിയെ പറഞ്ഞയക്കുന്നത്. ചടയമംഗലം മണ്ഡലത്തില്‍ നിന്നാണ് ചിഞ്ചുറാണി നിയമസഭയിലെത്തിയത്. 10,923വോട്ടിന്റെ ഭൂരിപക്ഷം. 

ജെ ചിഞ്ചുറാണി/ഫെയ്‌സ്ബുക്ക്‌
 

ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപമുയരുകയും പരസ്യ പ്രകടനങ്ങള്‍ വരെ നടക്കുകയും ചെയ്തിരുന്നു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരികെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 

ഡോ. ആര്‍ ബിന്ദു

ഇരിങ്ങാലക്കുടയില്‍ നിന്ന് നിയമസഭയിലെത്തിയ ഡോ. ആര്‍ ബിന്ദു സഭയില്‍ പുതുമുഖമാണ്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയര്‍ ആണ് ആര്‍. ബിന്ദു. തൃശൂരിലെ ശ്രീ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറര്‍ കൂടിയാണ്. 

ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌
 

എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ബിന്ദു, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ്. ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 62,493വോട്ട് നേടിയാണ് ബിന്ദു നിയമസഭയിലെത്തിയത്. 

വീണ ജോര്‍ജ് 

ആറന്‍മുളയില്‍ നിന്ന് രണ്ടാംവട്ടം സഭയിലെത്തിയ വീണ ജോര്‍ജിനെ സിപിഎം സ്പീക്കര്‍ സ്ഥാനാത്തേക്ക് പരിഗണിക്കുന്നു എന്നായിരുന്നു ആദ്യ ചര്‍ച്ചകള്‍. എന്നാല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. 

വീണ ജോര്‍ജ്/ഫെയ്‌സ്ബുക്ക്‌
 

മാധ്യമപ്രവര്‍ത്തക എന്നനിലയില്‍ പേരെടുത്ത വീണ, എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍64,523 വോട്ടിനാണ് വിജയിച്ചത്. രണ്ടാം അങ്കത്തിനിറങ്ങിയപ്പോള്‍ 74,950 വോട്ടിനാണ് വിജയിച്ചു കയറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com