ദ്വീപിലെ ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും; ലക്ഷ്യം കവരത്തി വിമാനത്താവള വികസനം മുടക്കല്‍: സുരേന്ദ്രന്‍

ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തില്‍ ചിലര്‍ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം



തിരുവനന്തപുരം: ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തില്‍ ചിലര്‍ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.  ദേശസുരക്ഷയും വികസനവുമാണ് മോദി സര്‍ക്കാരിന്റെ നയം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് വേണ്ടിയാണ്. 

ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. എന്നാല്‍ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് കേരളത്തിലെ ചിലര്‍ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിന്റെ വികാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തുരങ്കംവെക്കുകകയാണ് ഇവരുടെ ലക്ഷ്യം. 

കവരത്തി വിമാനത്താവളത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാവുന്നതോടെ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും. ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള  വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനമുരടിപ്പാണ്. ഗുജറാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചിലര്‍ എതിര്‍ക്കുന്നത്. കേരളത്തിലിരുന്ന് വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ചിലര്‍ ലക്ഷദ്വീപിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com