ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ട്; അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി; അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥലംമാറ്റം തടഞ്ഞു

കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്
ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ട്; അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി; അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥലംമാറ്റം തടഞ്ഞു

കൊച്ചി: ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ്  ഹൈക്കോടതി തടഞ്ഞത്. 

അഡ്മിനിസ്‌ട്രേഷന്റെ നടപടി കോടതി പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചെന്ന് കോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ മറുപടി നല്‍കണമെന്നും േൈഹക്കാടതി പറഞ്ഞു.ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെയല്ല അറിയുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. 

രണ്ട് മാസമാണ് മുന്‍പാണ് ലക്ഷദ്വീപിലെ രണ്ട് അസിസ്റ്റന്റ് പ്രോസിക്യൂട്ടറെ കോടതി ജോലികളില്‍ നിന്ന് മാറ്റി സര്‍ക്കാരിന്റെ ലീഗല്‍ സെല്ലിലേക്ക് മാറ്റിനിയമിച്ചത്. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ വന്ന പൊതുതാത്പര്യഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് നിയമനം സ്റ്റേ ചെയ്തത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com