സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും; തീരുമാനം ഇന്ന് 

ഇത് സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോ​ഗത്തിലുണ്ടാവും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോ​ഗത്തിലുണ്ടാവും. ഇളവുകളോടെ ലോക്‌ഡൗൺ ഒരാഴ്ചകൂടി നീട്ടുമെന്നാണ് സൂചനകൾ. 

ടിപിആർ നിരക്ക് 10 ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം കത്തുനൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്. സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. 

സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചില ഇളവുകൾ കൂടി അനുവദിച്ചു നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിർമാണ മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകും.

രോ​ഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ രോ​ഗ മുക്തി നിരക്ക് ഉയരുന്നില്ല. അതേസമയം വീടുകളിൽ ചികിത്സയിലുള്ളവരുടെ രോ​ഗ മുക്തി നിരക്ക് കൂടുന്നുണ്ട്. ഇതും കൂടി പരി​ഗണിച്ചാണ് ലോക്ക്ഡൗൺ നീട്ടുന്നത് ആലോചിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com