പത്തനംതിട്ടയില്‍ അച്ഛന്‍ 13കാരിയെ ഗര്‍ഭിണിയാക്കി; പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 02:58 PM  |  

Last Updated: 07th November 2021 04:37 PM  |   A+A-   |  

father raped  the 13-year-old child

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അച്ഛന്‍  ഗര്‍ഭിണിയാക്കിയതായി പരാതി. പത്തനംതിട്ട കോന്നിയിലാണ് അച്ഛന്‍ പതിമൂന്ന്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബാലികാമഠത്തില്‍ താമസിച്ച് പഠിക്കുകയായിരന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 20 മാസം മുന്‍പാണ് കുട്ടി വീട്ടിലത്തിയത്. കുട്ടി അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു കിടന്നുറങ്ങിയിരുന്നത്. 

കുട്ടിയുടെ അമ്മ ആസ്മബാധിതയാണ്. അവര്‍ രോഗശാന്തിക്കായി ഗുളിക കഴിക്കുന്നതിനാല്‍ നേരത്തെ ഉറങ്ങിപ്പോകുമായിരുന്നു. ഈ സമയത്താണ് അച്ഛന്‍ പെണ്‍കുട്ടിയെ  പീഡിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിക്ക് ശാരീരിക അവശതയുണ്ടായി. തുടര്‍ന്ന് പിതാവിന് തന്നെ സംശയമുണ്ടായി. പിന്നാലെ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തി. കേരളത്തിന് പുറത്ത് താമസിക്കുന്ന ബന്ധുവിനോട് ഇക്കാര്യം പറഞ്ഞു. അതേസമയം ഗര്‍ഭച്ഛിദ്രത്തെ നിരുത്സാഹപ്പെടുത്തിയ ബന്ധു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് പൊലീസ് 45കാരനെ അറസ്റ്റ് ചെയ്തത്‌