ശബരിമല തീര്‍ഥാടനം; കെഎസ്ആര്‍ടിസിയുടെ 230 ബസുകള്‍ സര്‍വീസ് നടത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 08:50 PM  |  

Last Updated: 12th November 2021 08:50 PM  |   A+A-   |  

ksrtc sabarimala

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട:  ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു കെഎസ്ആര്‍ടിസി 230 ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കു 120 ബസുകള്‍ സര്‍വീസ് നടത്തും. ഇതരസംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാടുമായി കേരളം ചര്‍ച്ച നടത്തും. നിലവില്‍ കെഎസ്ആര്‍ടിസിക്ക് തമിഴ്നാട്ടില്‍ സര്‍വീസ് അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേരളസര്‍ക്കാര്‍ ആശയ വിനിമയം നടത്തും.

അതേസമയം, ശബരിമല ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചുകഴിഞ്ഞു. കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര (മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളില്‍ നിന്നാണ് റിസര്‍വേഷന്‍ നല്‍കി സ്‌പെഷല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലയ്ക്കല്‍പമ്പ എസി, നോണ്‍ എസി ചെയിന്‍ സര്‍വീസിലേക്കും മുന്‍കൂട്ടി റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്.